ആലപ്പുഴ: ദേശീയ ക്ഷയരോഗ നിർമാർജന പദ്ധതിയുടെ ഭാഗമായി നിർമിച്ച ബോധവത്കരണ ആനിമേഷൻ വീഡിയോ 'യെസ് വി ക്യാൻ എൻഡ് ടി.ബി' കളക്ടറേറ്റിൽ ജില്ല കളക്ടർ അലക്‌സ് വർഗീസ് പ്രകാശനം ചെയ്തു. ജില്ലാ ടി.ബി കേന്ദ്രവും ജില്ലാ മെഡിക്കൽ ഓഫീസും(ആരോഗ്യം) ചേർന്നാണ് വീഡിയോ നിർമ്മിച്ചത്. ക്ഷയരോഗ ലക്ഷണങ്ങൾ, പരിശോധന, ചികിത്സ എന്നിവ വിശദീകരിക്കുന്നതാണ് വീഡിയോ. ജില്ല ക്ഷയരോഗ ഓഫീസർ ഡോ.എം.എം.ഷാനി, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ.അനുവർഗീസ്, ഡോ.ആനന്ദ്, ക്ഷയരോഗ കേന്ദ്രം കൺസൾട്ടന്റ് ഡോ. ഹാരി ജേക്കബ് ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.