s

ആലപ്പുഴ: വിമുക്ത ഭടൻമാർക്ക് മാത്രമുള്ള എൻ.സി.സി/സൈനികക്ഷേമ വകുപ്പിലെ ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി) കാറ്റഗറി 141/2023 തസ്തികയുടെ ചുരുക്കപ്പട്ടികയിലെ ഉദ്യോഗാർത്ഥികൾക്കുള്ള പൊതു പ്രായോഗിക പരീക്ഷ 29ന് രാവിലെ 5.30 മുതൽ തൃശൂർ രാമപുരം ഡി.എച്ച്.ക്യു. പരേഡ് ഗ്രൗണ്ടിൽ നടക്കും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, പി.എസ്.സി. അംഗീകരിച്ച തിരിച്ചറിയൽ കാർഡ്, വിജ്ഞാപന പ്രകാരമുള്ള നിശ്ചിത പ്രൊഫോർമയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, സാധുവായ ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ അസൽ സഹിതം നിശ്ചിത സമയത്ത് എത്തണം.