ആലപ്പുഴ: സ്‌കൂൾ തുറപ്പിന് മുന്നോടിയായി മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴ ആർ.ടി ഓഫീസ് പരിധിയിലെ സ്‌കൂൾവാഹന ഡ്രൈവർമാർക്കും ആയമാർക്കുമായി ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. ലജനത്തുൾ മുഹമ്മദീയ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയിൽ 200ഓളം ഡ്രൈവർമാരും 100ഓളം ആയമാരും പങ്കെടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ.ആർ. തമ്പി ക്ലാസ്സെടുത്തു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി.അനിൽകുമാർ,​ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ എസ്. ബിജോയ്,​ ഷിബുകുമാർ,​ അനൂപ് എന്നിവർ സംസാരിച്ചു.