ആലപ്പുഴ: സ്‌കൂൾ തുറപ്പിന് മുന്നോടിയായി സ്‌കൂളുകളിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. അദ്ധ്യാപകർ, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിച്ചു. മണ്ണഞ്ചേരി ഗവ. ഹൈസ്‌ക്കൂളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ് നിർവ്വഹിച്ചു. പള്ളിപ്പാട് ആയപറമ്പ് ഗവ. എച്ച്.എസ്.എസ്, വീയപുരം ഗവ. എച്ച്.എസ്.എസ് എന്നിവടങ്ങളിലെ ശുചീകരണ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം എ.ശോഭയും മുളക്കുഴ ഡിവിഷനിൽ ആല ഗവ. എച്ച്.എസ്.എസിലെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം ഹേമലത മോഹനും നിർവ്വഹിച്ചു.