ആലപ്പുഴ: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജൂലായ് സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ക്ലാസിക്കൽ ആൻഡ് കൊമേഴ്സ്യൽ ആർട്സിന് അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കാലാവധി. പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് https://app.srccc.in/register ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ജൂൺ 30. വിശദവിവരങ്ങൾ www.srcc.in വെബ് സൈറ്റിലും സ്റ്റഡി സെന്ററായ ലൈറ്റ് പ്രൊഫഷണൽ ആർട്ടിസ്റ്റ്, മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ്, കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന് സമീപം, ചേർത്തല, ആലപ്പുഴ എന്ന വിലാസത്തിലും ലഭിക്കും.