photo

ചേർത്തല: ജാതി മത ചിന്തകൾക്കും രാഷ്ട്രീയത്തിനും അതീതമായി വേണം ജനസേവന കേന്ദ്രത്തിന്റെയും ഹെൽപ്പ് ഡെസ്‌ക്കിന്റെയും പ്രവർത്തനം നടത്തേണ്ടതെന്ന് എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ പറഞ്ഞു. ബി.ഡി.ജെ.എസ് ചേർത്തല നിയോജക മണ്ഡലം ഓഫീസിൽ പ്രവർത്തനം തുടങ്ങിയ സംസ്ഥാനത്തെ ആദ്യത്തെ ഹെൽപ്പ് ഡെസ്ക് സേവന ഭവന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രീതി. സേവന ഭവൻ നാടിന് മാതൃകയാണെന്നും പ്രീതിനടേശൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി. അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ്.ജ്യോതിസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി വിനയചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.സോമൻ, ടി.ആർ.പൊന്നപ്പൻ, ജെ.പി.വിനോദ്,പ്രകാശൻ കളപ്പുരയ്ക്കൽ,അമ്പിളി അപ്പുജീ,മണ്ഡലം പ്രസിഡന്റുമാരയ ബേബി കായംകുളം, പ്രിൻസ് മോൻ പള്ളിപ്പുറം, മർഫി മ​റ്റത്തിൽ,തങ്കച്ചൻ ആലപ്പുഴ, ടി.ആർ. വിനോദ്,തുളസി ഭായ്, ബേബി ഷാജി എന്നിവർ സംസാരിച്ചു. ചേർത്തല മണ്ഡലം പ്രസിഡന്റ് വിനോദ് കോയിക്കൽ സ്വാഗതവും ജില്ലാ സെക്രട്ടറി ദിലീപ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് അനിൽ വാരണത്തിന്റെ വൺമാൻ ഷോയും അരങ്ങേറി.

കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങളിലേയ്ക്ക് അതിവേഗം എത്തിക്കുന്നതിനും പദ്ധതികളിൽ ഗുണഭോക്താക്കളെ കൊണ്ട് യഥാസമയം രജിസ്‌ട്രേഷൻ നപടികൾ പൂർത്തിയാക്കി സമർപ്പിക്കുന്നതിനുമുള്ള ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിലിന്റെ ആദ്യ ഹെൽപ്പ് ഡെസ്‌ക് സംവിധാനമാണ് പ്രവർത്തനം ആരംഭിച്ചത്. ഗുണഭോക്തക്കൾ കൂടുതലായുള്ള പ്രദേശങ്ങളിൽ സ്ഥലത്ത് എത്തി രജിസ്‌ട്രേഷൻ സംവിധാനമൊരുക്കും.