s

ആലപ്പുഴ : ആലപ്പുഴ മണ്ഡലത്തിലെ പൂന്തോപ്പ്, തത്തംപള്ളി , കാട്ടൂർ അടക്കം വെള്ളക്കെട്ടുള്ള പ്രദേശങ്ങൾ പി.പി.ചിത്തരഞ്ജൻ എം.എൽ.എ സന്ദർശിച്ചു. വെള്ളക്കെട്ട് പരിഹരിക്കുന്ന പ്രവർത്തനങ്ങൾക്ക് എം.എൽഎ നേതൃത്വം നല്‍കി. വെള്ളപ്പൊക്കത്തെ തുടർന്ന് തത്തംപള്ളി സെന്റ് മൈക്കിൾ സ് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.കെ.ജയമ്മ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്‍ എം.ആർ.പ്രേം, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്‍പേഴ്സൺ കവിത തുടങ്ങിയവർ എം.എൽ.എയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.