അമ്പലപ്പുഴ: എക്സൈസ് മന്ത്രി രാജിവച്ച് അന്വേഷണം നടത്തണമെന്ന് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. അമ്പലപ്പുഴയിൽ ചേർന്ന മദ്യവിരുദ്ധ സമിതിയുടെ നേതൃയോഗത്തിൽ വർക്കിംഗ് പ്രസിഡന്റ് മൗലാന ബഷീർ ഹാജി അദ്ധക്ഷനായി. സമിതി സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനംചെയ്തു. ഇ.ഷാബ്ദ്ദീൻ, ഹക്കീം മുഹമ്മദ് രാജ, ആന്റണി കരിപ്പാശ്ശേരി, ബിനുനെടുംപുറം, ജോസ് പൂണിച്ചിറ, ടി .എം.സന്തോഷ്, ഇ. ഖാലിദ് ,ജേക്കബ് എട്ടുപറയിൽ, ശ്യാമള പ്രസാദ്,ഡി.ഡി.സുനിൽകുമാർ, പൗലോസ് നെല്ലിക്കാപ്പള്ളി, കളർകോട് ഹരികുമാർ, ഷീല ജഗധരൻ, സി.രാജൻ തിരുവല്ല, പി.ടി.രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.