അമ്പലപ്പുഴ: പുന്നപ്രയിൽ കഴിഞ്ഞ നാലു ദിവസമായി വെള്ളക്കെട്ടിൽ കഴിഞ്ഞ കുടുംബത്തിന് ആശ്വാസമായി അഗ്നിരക്ഷാസേന. പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് ശ്രീദേവി സദനത്തിൽ റിട്ട.എക്സ് സർവീസ്‌മെൻ ഗോപാലകൃഷ്ണന്റെ വീടും പരിസരവുമാണ് ആലപ്പുഴ ഫയർ ആൻഡ് റസ്ക്യൂ ടീം വെള്ളംവറ്റിച്ച് ശുചിയാക്കിയത്. പഞ്ചായത്ത് അംഗം സുലഭാഷാജി അറിയിച്ചതിനെ തുടർന്നാണ് അസി.സ്റ്റേഷൻ ഓഫീസർ ജയസിംഹന്റെ നേതൃത്വത്തിൽ എസ്.എഫ്.ആർ.ഒ പി.എസ്.സാബു, എഫ്.ആർ.ഒമാരായ വിപിൻ രാജ്, പി.ആർ.അനീഷ്, ഡ്രൈവർ എച്ച്.പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമെത്തി വെള്ളം പമ്പ് ചെയ്ത് ശുചിയാക്കിയത്.