photo

ആലപ്പുഴ: കെ.എസ്.എഫ്.ഇയുടെ ആലപ്പുഴ രണ്ടാം ശാഖയുടെ നവീകരിച്ച ഓഫീസ് മന്ദിരം മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ ഉദ്ഘാടനം ചെയ്തു. ഇരുമ്പുപാലത്തിന് സമീപമുള്ള ഓഫീസ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ കെ.എസ്. എഫ്.ഇ ആലപ്പുഴ എ.ജി.എം എസ്.വേണുഗോപാലപിള്ള അദ്ധ്യക്ഷത വഹിച്ചു. ബ്രാഞ്ച് മാനേജർ ജി. ദിലീപ് കുമാർ സ്വാഗതം പറഞ്ഞു. ലാലിച്ചൻ ജോസഫ്, മുഹമ്മദ് ഇക്ബാൽ, മുജീബ് റഹ്‌മാൻ, ആർ.ഷീജ, എസ്.സുജിത്ത്, എം.വിനോദ് എന്നിവർ സംസാരിച്ചു.