ചേർത്തല: മരുത്തോർവട്ടം പൗർണമി ആർട്സ് ആൻഡ് സ്പോർട്ട്സ് ക്ലബിന്റെ വാർഷിക പൊതുയോഗവും പഠനോപകരണ വിതരണവും ജൂൺ 2ന് ഉച്ചയ്ക്ക് 2.30ന് നടക്കും. രക്ഷാധികാരി എൻ.രാംദാസ് പഠനോപകരണങ്ങൾ വിതരണം ചെയ്യും. പ്രസിഡന്റ് എം.സുനിൽ അദ്ധ്യക്ഷത വഹിക്കും. ക്ലബ് സെക്രട്ടറി പി.ബാബു സ്വാഗതവും ജോയിന്റ് സെക്രട്ടറി ഗോകുൽദാസ് നന്ദിയും പറയും.