suresh-gopi

ആലപ്പുഴ : മുമ്പ് അരൂർ നിയമസഭാ മണ്ഡലത്തിൽ എ.എം.ആരിഫിനെ സ്ഥാനാർത്ഥിയാക്കാൻ താൻ പരമാവധി സഹായിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. അത് ആരിഫിനും അദ്ദേഹത്തിന്റെ നേതാവിനും അറിയാം. വി.എസ്.അച്യുതാനന്ദനും അറിയാം. തവിൽ വിദ്വാൻ ആലപ്പുഴ എസ്.വിജയകുമാറിന് സുവർണ്ണമുദ്ര നൽകുന്ന ചടങ്ങിലായിരുന്നു ആരിഫിന്റെ രാഷ്ട്രീയഭാവിക്ക് ദേഷമാകാനല്ല പറയുന്നതെന്ന ആമുഖത്തോടെ സുരേഷ് ഗോപിയു‌ടെ അഭിപ്രായ പ്രകടനം.

പൊരുത്തവും പൊരുത്തക്കേടും ഉണ്ടെങ്കിലും സ്നേഹസൗഹൃദമാണ് സുരേഷ് ഗോപിയുമായുള്ളതെന്ന് എ.എം.ആരിഫ് എം.പി പറഞ്ഞു. അരൂരിൽ മത്സരിക്കുന്നതിന് സഹായം നൽകിയിട്ടുണ്ട്. എം.പിയായി ഡൽഹിയിൽ എത്തിയപ്പോൾ രാജ്യസഭാംഗമെന്ന നിലയിൽ സുരേഷ് ഗോപി വിരുന്നു നൽകിയെന്നും ആരിഫ് പറഞ്ഞു.