tur

തുറവൂർ : തുറവൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ തീരമേഖലയിൽ മണൽഭിത്തി നിർമ്മാണം തുടങ്ങി. കടലാക്രമണ സാദ്ധ്യതയുള്ള പ്രദേശങ്ങളിലാണ് തുറവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കടൽഭിത്തിക്ക് സമാന്തരമായി മണൽഭിത്തി നിർമ്മിക്കുന്നത്. തുറവൂർ പഞ്ചായത്ത് 1, 16 ,17, 18, വാർഡുകളിലാണ് മണൽഭിത്തി നിർമ്മിച്ചുകൊണ്ടിരിക്കുന്നത്. തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് സി.ഒ.ജോർജ് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് നിർമ്മാണം. ഇതിലൂടെ ഒരു പരിധിവരെ കടലാക്രമണത്തെ ചെറുക്കാൻ കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.