കുട്ടനാട്: കിടങ്ങറ മുട്ടാർ പാലം പണിക്കായി എ.സി കനാലിൽ സ്ഥാപിച്ച മുട്ട് എത്രയും വേഗം തുറക്കണമെന്നാവശ്യപ്പെട്ട് മുട്ടാർ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. കനാലിലെ നീരൊഴുക്ക് തടസ്സപ്പെടുകയും കാലവർഷം ശക്തമാകുകയും ചെയ്ത സാഹചര്യത്തിൽ പ്രദേശത്തെ റോഡുകളും വീടുകളും വെള്ളത്തിലാകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നിവേദനം നൽകിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.സുരമ്യ, വൈസ് പ്രസിഡന്റ് ബോബൻ ജോസ്, സെക്രട്ടറി ബിനു ഗോപാൽ എന്നിവർ പറഞ്ഞു.