വൈക്കം: ആശ്രമം സ്‌കൂൾ 750 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ സെക്രട്ടറി എം.പി.സെൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇ.പി.ബീന, പ്രഥമാദ്ധ്യാപിക പി.ആർ.ബിജി, മുൻ പ്രിൻസിപ്പൽ ഷാജി.ടി.കുരുവിള, ടൗൺശാഖാ സെക്രട്ടറി കെ.കെ.വിജയപ്പൻ, സി.എസ്.ജിജി, ബി.എസ്.ബിജി, കെ.കെ.സാബു, ടി.പി.സജി എന്നിവർ സംസാരിച്ചു.