ആലപ്പുഴ : സംസ്ഥാന,ജില്ലാ തായ്‌ക്വാണ്ട അസോസിയേഷനുകളുടെ നേതൃത്വത്തിൽ പരിശീലകരുടെ മൂന്നുദിവസം നീളുന്ന പരിശീലന ക്യാമ്പ് ആലപ്പുഴ ജെൻഡർ പാർക്ക് ഓഡിറ്റോറിയത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പരിശീലകരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.സംസ്ഥന തായ്‌ക്വാണ്ട അസോസിയേഷൻ ജനറൽ സെക്രട്ടറി രതിഷ്. വി, സംസ്ഥാന ട്രഷറർ എം.എം.എ.നാസർ, ടെക്നിക്കൽ കമ്മറ്റി ചെയർമാൻ പി.സി.ഗോപിനാഥ്, ടെക്നിക്കൽ കമ്മറ്റി അംഗം ഷാജി എസ്,ജില്ല പ്രസിഡന്റ് ജോളി എം. ജെ,സെക്രട്ടറി പ്രദിപ് കുമാർ, സുഗേഷ്,ഷോജിത്ത് എന്നിവർ സംസാരിച്ചു.