xfaer

മുഹമ്മ: കായിപ്പുറം സൗഹൃദ വേദി വായനശാലയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഭാ സംഗമം ദലീമാ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ ഡി.ജിപി അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരൻ എം.എ.സുഖൈൽ, ജെസി തോമസ്, വായനശാലാ പ്രസിഡന്റ് ടി. കുഞ്ഞുമോൻ,വിമലാ സുഭാഷ്, വി.തങ്കച്ചൻ, കെ.ഡി.അനിൽകുമാർ, സുധീർ രാഘവൻ, എം.രമേശ്, അജീഷ് കന്നിട്ടയിൽ എന്നിവർ സംസാരിച്ചു.