xzfa

മുഹമ്മ : ബി.ജെ.പി ജില്ലാ ഓഫീസായ ദീനദയാൽ ഭവനിൽ ആരംഭിയ്ക്കുന്ന പി.പരമേശ്വർജി ഗ്രന്ഥശാലയിലേയ്ക്ക് പി​.പരമേശ്വരന്റെ കുടുംബാംഗങ്ങൾ 300 ഓളം പുസ്തകങ്ങൾ കൈമാറി. മുഹമ്മ കൊച്ചനാകുളങ്ങര താമരശ്ശേരി കിഴക്കേ ഇല്ലത്തു ശ്രീഹരിലാൽ, ടി. എൻ. ഇന്ദിര അന്തർജ്ജനം, ടി.എൻ. കൃഷ്ണകുമാർ എന്നിവർ ചേർന്ന് കൈമാറി​യ പുസ്തകങ്ങൾ ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ എം.വി.ഗോപകുമാർ ഏറ്റുവാങ്ങി. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന മീഡിയാ കോ - ഓർഡിനേറ്റർ ജെ.മഹാദേവൻ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ്‌ വി. ശ്രീജിത്ത്‌, ബി.ജെ.പി മുഹമ്മ മണ്ഡലം പ്രസിഡന്റ്‌ കെ.കൃഷ്ണകുമാർ, ടി. എസ്. അനിൽകുമാർ, ഗീത തമ്പി, പി. ആർ. രാധാകൃഷ്ണൻ, സൈജു , മിനി, എന്നിവർ പങ്കെടുത്തു.