പൂച്ചാക്കൽ : ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ദുരന്തനിവാരണ സമിതിയോഗം നടന്നു. അടിയന്തര സാഹചര്യം ഉണ്ടായാൽ ഇടപെടുവാനുള്ള ക്രമീകരണങ്ങൾ യോഗം വിലയിരുത്തി. പ്രസിഡന്റ് ടി. എസ് സുധീഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷിൽജ സലിം, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ കെ ഷിജി, ആരോഗ്യ വിദ്യാഭ്യാസ സമിതി സ്ഥിരം സമിതി അദ്ധ്യക്ഷ നൈസി ബെന്നി, പഞ്ചായത്ത് സെക്രട്ടറി ജെ. സന്തോഷ് എന്നിവർ സംസാരിച്ചു.