പൂച്ചാക്കൽ: അരൂക്കുറ്റി വടുതല ജമാ അത്ത് ഹയർ സെക്കൻഡറഇ സ്കൂളിലെ 2003 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളുടെ പുർവ്വ വിദ്യാർത്ഥി സംഗമം 'മധുരമാം -15" 27 ന് രാവിലെ 9 ന് നടക്കും. മുൻ ഹെഡ്മിസ്ട്രസ് ലത്തീഫ ഉമ്മ ഉദ്ഘാടനം ചെയ്യും. സ്കൂൾ ഹെഡ്മാസ്റ്റർ പി.കെ.ഫാസിൽ അദ്ധ്യക്ഷത വഹിക്കും. കൺവീനർ ശ്രീരാജ് സ്വാഗതം പറയും. സമ്മേളനത്തിന് ശേഷം അദ്ധ്യാപകരെ ആദരിക്കും.