s

ആലപ്പുഴ: ആര്യാട് ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡിന്റെയും വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടക-ചലച്ചിത്ര ശില്പശാല സമാപിച്ചു. സ്റ്റഡി സെന്റർ ഡയറക്ടർ ആര്യാട് ഭാർഗവർ അദ്ധ്യക്ഷത വഹിച്ചു. ആര്യാട് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിപിൻരാജ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പങ്കെടുത്തവർക്കുളള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ബിപിൻരാജ് വിതരണം ചെയ്തു. തിരക്കഥാകൃത്ത് അരുൺരാജ്, ആര്യാട് പഞ്ചായത്ത് ബാലസഭ കൺവീനർ ഗിരിജ എന്നിവർ സംസാരിച്ചു.