ചാരുംമൂട് :വായനശാലകളിലേക്ക് എത്തുന്ന പുതു തലമുറയുടെ എണ്ണം കുറവാണെന്നും ഇതിന് മാറ്റം വരണമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. നൂറനാട് എരുമക്കുഴി കവിത വായനശാലയുടെ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനായിരുന്നു. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.തിലക് രാജ് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ്, എ. നൗഷാദ്, മനോജ് സി.ശേഖർ, നൗഷാദ് എ.അസീസ്, വിജയൻ, പ്രഭ വി.മറ്റപ്പളളി,എ.ജെ.പ്രശാന്ത്, എസ്.അരുൺ,ടി.ആർ. വിജയകുമാർ എന്നിവർ സംസാരിച്ചു. വായനാശാല പ്രതിഭകളായ ഡോ.കെ. ആർ.ഗോപാലകൃഷണൻ,ആർ.ഗോമതിയമ്മ, ഡോ.ദേവികാ ദേവരാജ്, ഡോ.എൻ.സാലിഹ്, ഡോ.എം.രാജേഷ് എന്നിവരെ സജി ചെറിയാൻ ഉപഹാരം നൽകി ആദരിച്ചു.