ഹരിപ്പാട്: ചിങ്ങോലി ചൂരവിള രാജേഷ് ആർട്ട് ക്ലാസിന്റെ ആഭിമുഖ്യത്തിൽ ചിത്രകലാ പ്രദർശനം ചൂരവിള യു.പി സ്കൂളിൽ കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ ഉദ്ഘാടനം ചെയ്തു. എ.എം.നൗഷാദ് അദ്ധ്യക്ഷനായി. ചിങ്ങോലി ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.വിജിത, എം.ബി.ഇന്ദുലത, ആർട്ടിസ്റ്റ് സുകുമാരൻ, ആർട്ടിസ്റ്റ് ശശിതാനൂർ, ആർട്ടിസ്റ്റ് മാനസമീര, ഡോ.അൻസാരി, ജി.ഉമ, രാജേഷ് എന്നിവർ സംസാരിച്ചു.