ഹരിപ്പാട്: നഗരസഭ വാർഡ് 28 ലെ മയൂരം റെസിഡന്റ്സ് അസോസിയേഷനിൽ ഉൾപ്പെടുന്ന കുടുംബങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രസിഡന്റ് സുരേഷ് മണ്ണാറശാല അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളെ അനുമോദിച്ചു. സെക്രട്ടറി ചന്ദ്രശേഖരൻ പിള്ള സ്വാഗതം പറഞ്ഞു. അസോസിയേഷൻ രക്ഷാധികാരിയും വാർഡ് കൗൺസിലറുമായ എസ്.രാധാമണിയമ്മ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എസ്.നാഗദാസ് , അസോ. വൈസ് പ്രസിഡന്റ്‌ സതീശ് ആറ്റുപുറം, ജോയിന്റ് സെക്രട്ടറി രഞ്ജന, ട്രഷറർ ഷിബു പഞ്ചാവടി, എക്സിക്യൂട്ടീവ് അംഗങ്ങളായ സിദ്ദിക്ക്.എം.എ , രാധാകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.