ആലപ്പുഴ: കമ്മ്യൂണിറ്റി എൻവയോൺമെന്റൽ റിസോഴ്സ് സെന്റർ, അശോക ട്രസ്റ്റ് ഫോർ ഇൻ ഇക്കോളജി ആൻഡ് ദി എൻവയോൺമെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 17-ാംമത് വേമ്പനാട് ഫിഷ് കൗണ്ട് 30,31തീയതികളിൽ കായലിന്റെ തെക്കൻ മേഖലയിൽ നടക്കും. 31ന് രാവിലെ 6ന് പുന്നമട ഫിനിഷിംഗ് പോയന്റിൽ നിന്ന് മൂന്ന് ടീമായി തിരിച്ച് ബോട്ടുകളിൽ മത്സ്യത്തിന്റെ കണക്കെടുപ്പ് ആരംഭിക്കും. വൈകിട്ട് തണ്ണീർമുക്കം കെ.ടി.ഡി.സിയിൽ നടക്കുന്ന സമാപന ചടങ്ങ് കുഫോസ് വൈസ് ചാൻസിലർ ഡോ. ടി.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്യും. ടീം ക്യാപ്ടൻ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. ഫിഷ് കൗണ്ട് സർട്ടിഫിക്കറ്റ് വിതരണം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി വില്യം നിർഹിക്കും. ഫിഷ് കൗണ്ട് പങ്കെടുക്കാൻ താത്പര്യമുള്ളവർ ഏട്രീ സി.ഇ.ആർ.സി സീനിയർ പ്രോഗ്രാം ഓഫീസർ മനീജ മുരളി അറിയിക്കണം. ഫോൺ: 9048371065.