ഹരിപ്പാട് : ബ്ലോക്ക് പഞ്ചായത്തംഗം സുധിലാൽ തൃക്കുന്നപ്പുഴയുടെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴ എം.ടി.യു പി സ്കൂളിൽ നടത്തിയ രണ്ടാമത് കുട്ടികളുടെ ത്രിദിന അവധിക്കാല ക്യാമ്പും അന്താരാഷ്ട്ര ചലച്ചിത്ര മേളയും " കടലാഴം -2024 " തിരക്കഥാകൃത്തും കമന്റേറ്ററുമായ പ്രവീൺ ഇറവങ്കര ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അബ്ദുൾ ലത്തീഫ് പതിയാങ്കര അദ്ധ്യക്ഷത വഹിച്ചു. സുധിലാൽ തൃക്കുന്നപ്പുഴ സ്വാഗതവും സാബു ബാലാനന്ദൻ നന്ദിയും പറഞ്ഞു. പ്രവീൺ പ്രസന്നൻ മുഖ്യാതിഥിയായി. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ എം. റ്റി. തോമസ്, വാർഡ് മെമ്പർമാരായ ശ്രീകല , ദീപു, മുൻ മെമ്പർ രേവമ്മ ഉപേന്ദ്രൻ ,സുന്ദർജി, സുമി , ശ്യാമിലി, ഷൈല , റീത്ത , രാഖി, നെജീബ് സലിം , ഹാരിസ് , ശ്രീരഞ്ജിനി , രമ്യ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ അമ്മിണി ഉദ്ഘാടനം ചെയ്തു. അബ്ദുൾ ലത്തീഫ് പതിയാങ്കര അധ്യക്ഷത വഹിച്ചു. ശ്രീകല, സുരേഷ് നടരാജൻ , ഹാരിസ് , കുഞ്ഞുമോൻ ,സാബിർ , പ്രഭ,സാജിദ ,രേഷ്മ , ബിജിമോൾ, ബിന്ദു പ്രസാദ് , മോഹൻദാസ് , റെജിമോൻ, സിത, ഷെമീം എന്നിവർ സംസാരിച്ചു.