ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം മഹാദേവികാട് - എരിക്കാവ് 1120-ആം നമ്പർ ശാഖയിൽ ഗുരുകാരുണ്യം പദ്ധതിയിൽ പഠനോപകരണ വിതരണം നടന്നു. ശാഖായോഗം വൈസ് പ്രസിഡന്റ്‌ സി. ബെൻസിലാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ശാഖാ സെക്രട്ടറി റ്റി. കെ. ബാബുരാജ് വിതരണോത്ഘാടനം നിർവഹിച്ചു. ഭരണസമിതി അംഗങ്ങളായ ജിജിമോൻ, ബി. സലി വനിതാ സംഘം വൈസ് പ്രസിഡന്റ്‌ പുഷ്പ അനിൽ ബാബു,സെക്രട്ടറി രാജി ബിജു എന്നിവർ സംസാരിച്ചു