ambala

അമ്പലപ്പുഴ: കളർകോട് -ചങ്ങനാശ്ശേരി റോഡിൽ കെ.എസ്.ആർ ടി.സി ബസിന് പിന്നിൽ ബൈക്ക് ഇടിച്ച്, ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു .കൈനകരി തോട്ടുവാത്തല കോമറത്തുശേരി വീട്ടിൽ ഉല്ലാസിനാണ് (34) പരിക്കേറ്റത്. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് 2 മണിയോടെ കളർകോടായിരുന്നു അപകടം. കൈനകരിയിൽ നിന്നും ആലപ്പുഴയിലേക്ക് പോയ ഉല്ലാസ് സഞ്ചരിച്ച ബൈക്ക് മുന്നിൽപ്പോയ കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ ഇടിക്കുകയയായിരുന്നു.