ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 352-ാം നമ്പർ മണ്ണഞ്ചേരി ശാഖയിൽ നടന്ന പഠനോപകരണവിതരണം യൂണിയൻ കൗൺസിലർ എം.രാജേഷ് ഉദ്ഘാടനം ചെയ്തു . സഹകരണ വിജിലൻസ് വിഭാഗം സി.ഐ കെ.പി ധനീഷ് ബോധവത്കരണ ക്ലാസ് നയിച്ചു.യോഗത്തിൽ ശാഖ പ്രസിഡന്റ് സജി കളംബൂൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.ചന്ദ്രൻ, യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം എ.ഡി.ബൈജു എന്നിവർ സംസാരിച്ചു.