ചേർത്തല: കേരള പത്മശാലിയ സംഘം ചേർത്തല, അമ്പലപ്പുഴ താലൂക്കിന്റെ നേതൃത്വത്തിൽ നടത്തിയ 44ാമത് കൗൺസിൽ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.വിശ്വംഭരൻപിള്ള ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ഒ.എൻ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.വി.കരുണാകരൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി.ബാബു,സംസ്ഥാന ട്രഷറർ പി. പ്രദീപ്കുമാർ,താലൂക്ക് സെക്രട്ടറി എസ്.കണ്ണൻ, പി.കെ.ശശിധരൻപിള്ള,ബി.സോമനാഥൻ പിള്ള,എസ്.നാരായണൻകുട്ടി,എൻ. കൃഷ്ണദാസൻപിള്ള,വി.ജി.പ്രതീഷ്,ജി.ശശിധരൻ പിള്ള,എൻ.കെ .ഗോപാലകൃഷ്ണപിള്ള,മധുസൂദനൻ പാണാവള്ളി,ശാഖ പ്രസിഡന്റ് സി.മോഹനൻ പിള്ള എന്നിവർ സംസാരിച്ചു.