loddd

മുഹമ്മ : കലവൂർ ദീപാലിക മർമ്മ തിരുമ്മ് കളരിപ്പയറ്റ് കേന്ദ്രത്തിന്റെ വാർഷികത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനവും പഠനോപകരണ വിതരണവും നടത്തി. മണ്ണഞ്ചേരി എസ്.ഐ എസ്.ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ദീപാലിക കളരി മാനേജർ മഹേഷ് കുമാർ അദ്ധ്യക്ഷനായി. നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ ഫീസ് സ്പോൺസർ ചെയ്ത വ്യക്തികൾ ചെക്കും കൈമാറി. പഠനോപകരണ വിതരണം കാട്ടൂർ ഇടവക വികാരി ഫാദർ അലൻ ലെസ്ലിൻ ഉദ്ഘാടനം ചെയ്തു. അഡ്വ.ഗുൽസാർ, രെജിമോൾ ശിവദാസ്, പ്രതാപൻ ഗുരുക്കൾ, കുഞ്ഞുമോൾ ഗുരുക്കൾ, കെ.ഇ.ഇസ്മായിൽ ഗുരുക്കൾ, വിപിൻ ഗുരുക്കൾ, വിനോദ് ഗുരുക്കൾ എന്നിവർ സംസാരിച്ചു. വിഷ്ണുഗുരുക്കൾ സ്വാഗതവും കെ.എൻ.കോമളൻ ഗുരുക്കൾ നന്ദിയും പറഞ്ഞു.