ഹരിപ്പാട് : മൂന്നേകാൽ കോടി രൂപ മുടക്കി പുനർനിർമ്മിച്ച ചേപ്പാട് പഞ്ചായത്തിലെ പനച്ചമൂട് - കൊച്ചുവീട്ടിൽ മുക്ക് റോഡ് മൂന്നാം നാൾ പൊളിഞ്ഞിളകി. ഒരു വർഷത്തിനകം പൂർത്തിയാക്കേണ്ട പണി രണ്ടു വർഷമെടുത്താണ് നിർമ്മാണം പൂർത്തിയാക്കിയത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് പണി പൂർത്തീകരിച്ചത്. റീബിൽഡ് കേരള പദ്ധതിയിൽ അനുവദിച്ച ഫണ്ടുകൊണ്ടുപയോഗിച്ചായിരുന്നു പുനർനിർമ്മാണം. റോഡിന്റെ ദുരവസ്ഥയിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ പ്രതിഷേധറാലി നടത്തി. പനച്ചമൂട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി കൊച്ചു വീട്ടിൽ ജംഗ്ഷനിൽ സമാപിച്ചു.
റോഡ് പണിയുടെ അപാകത അടിയന്തരമായി പരിഹരിക്കണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും
- ജനകീയ കൂട്ടായ്മ