മാന്നാർ: ടാഗോർ ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ സർഗോത്സവം സംഘടിപ്പിച്ചു. കേരളാ ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിഡന്റ് ഡൊമിനിക് ജോസഫ് ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് അക്ഷയ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.എലോപ്പസ്, ഇ. ജി. ഹരികുമാർ, സി.കെ. ഗോപി, ഒ.സി.രാജു, പി.ഗോപിനാഥ്, രഘുനാഥൻ നായർ, കെ.രാജൻ, പ്രസാദ് എന്നിവർ സംസാരിച്ചു. പ്രാദേശിക ചരിത്രത്തെ കുറിച്ച് പി.കെ.പീതാംബരനും, ഒറിഗാമിയിൽ വി.കെ.മോഹൻദാസും വിജ്ഞാന ചെപ്പിൽ വിനോദ് മുളമ്പുഴയും ക്ലാസ് എടുത്തു. അമ്പേതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.