venu-pn

മാന്നാർ : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലോട്ടറി വില്പനക്കാരൻ മരിച്ചു. മാന്നാർ കുരട്ടിക്കാട് മാമ്പറ്റ പടിഞ്ഞാറേതിൽ വേണു പി.എൻ (ബാബു 57) ആണ് മരിച്ചത്. മെയ്‌ 3ന് രാവിലെ 6.30ന് ലോട്ടറി വില്പനക്കായി സൈക്കിളിൽ പോയ വേണുവിനെ തിരുവല്ല മാവേലിക്കര സംസ്ഥാനപാതയിൽ മാന്നാർ നായർ സമാജം സ്കൂളിന്‌ സമീപത്ത് വെച്ച് നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ച് വീണ് തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ വേണുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നൽകുകയും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് മരിച്ചത്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ : ഓമന വേണു. മക്കൾ : വിഷ്ണു വേണു, അരുൺ വേണു.