ചേർത്തല:കേരള പുലയർ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 18 ന് മഹാത്മ അയ്യൻകാളിയുടെ 61ാംമത് ചരമദിനാചരണത്തിന്റെ ഭാഗമായി നവോത്ഥാന സ്മൃതിസംഗമം ചേർത്തലയിൽ സംഘടിപ്പിക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി തുറവൂർ സുരേഷ്, സംസ്ഥാന പ്രസിഡന്റ് കെ.ബിന്ദു,ട്രഷറർ ഒ.കെ.ബിജു,ചേർത്തല യൂണിയൻ സെക്രട്ടറി ടി.ടി.രഘു, അരൂർ യൂണിയൻ സെക്രട്ടറി പി.സി.തമ്പി എന്നിവർ അറിയിച്ചു.ചേർത്തല എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ രാവിലെ 9ന് നടക്കുന്ന പരിപാടിയിൽ കേന്ദ്ര–സംസ്ഥാന മന്ത്റിമാരെ പങ്കെടുപ്പിക്കുമെന്നും ശാഖാതലങ്ങളിലും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനങ്ങളും സംഘടിപ്പിക്കാനും നിർദ്ദേശം നൽകിയതായും നേതാക്കൾ അറിയിച്ചു.