photo

ചാരുംമൂട് : ചിത്രകാരനും ശില്പിയുമായ ആർട്ടിസ്‌റ്റ് ചുനക്കര കെ.ആർ. രാജൻ സ്‌മാരക ചിത്രരചനാ മത്സരം നടന്നു. എൽ.പി തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള 150 ഓളം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. ഫൗണ്ടേഷൻ ചെയർമാൻ എൻ.ഐരീഫ് ഉദ്ഘാടനം ചെയ്തു. ശൂരനാട് അനിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.രാജീവ്, മനോജ് ചിത്രശാല, രഞ്ജിത്ത്, വിഷ്ണു രാജൻ,ഷീന,ദിവ്യ, തങ്കം രാജൻ, താരരാജൻ,സുഭാഷ് എന്നിവർ നേതൃത്വം നൽകി. ജൂൺ 9 ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.