photo

ചാരുംമൂട് : താമരക്കുളം മേക്കുംമുറി 38-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പാഠനോപകരണ വിതരണവും ബോധവത്കരണ ക്ലാസും നടത്തി. കാലടി സംസ്‌കൃത സർവകലാശാല ഗവേഷക ദിവ്യാദേവകി ക്ലാസ്‌ നയിച്ചു. കരയോഗം പ്രസിഡന്റ് എസ്.പ്രസന്നൻപിള്ള സോപാനം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സോമരാജൻ പിള്ള, സുരേഷ് കുമാർ,വേണുഗോപാൽ, ടി.ആർ ബിന്ദു, വിജയൻ പിള്ള, ഓമനക്കുട്ടൻ പിള്ള, സന്തോഷ്‌, മഹീഷ് മലരിമേൽ, രാജി സുരേഷ് എന്നിവർ സംസാരിച്ചു.