ആലപ്പുഴ : സർക്കാരിന്റെ മദ്യനയത്തിൽ അഴിമതികളും ആക്ഷേപങ്ങളും ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മൗനം വെടിഞ്ഞ് വസ്തുതകൾ വെളിപ്പെടുത്തുവാൻ തയ്യാറാവണമെന്ന് ഗാന്ധിയൻ ദർശന വേദി ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ജില്ലാ നേതൃ സമ്മേളനത്തിൽ ഹക്കീം മുഹമ്മദ് രാജ അദ്ധ്യക്ഷത വഹിച്ചു . എം.ഇ.ഉത്തമക്കുറുപ്പ്, രാജു പള്ളിപ്പറമ്പിൽ, എം.ഡി.സലീം,ഇ.ഷാബ്ദ്ദീൻ, ടി.എം.സന്തോഷ്, ആന്റണി കരിപ്പാശ്ശേരി, ജേക്കബ് എട്ടുപറയിൽ, ഡി.ഡി.സുനി​ൽകുമാർ, പി.ടി.രാമചന്ദ്രൻ നായർ, ഷീല ജഗധരൻ, ശ്യാമള പ്രസാദ് എന്നിവർ സംസാരിച്ചു.