dasd

ചേർത്തല : നഷ്ടപ്പെട്ട സ്വർണമാല തിരികെ നൽകി നാടിനു മാതൃകയായി ഒാട്ടോറിക്ഷത്തൊഴിലാളി അർത്തുങ്കൽ സ്വദേശി ആന്റണി ജെറോം. അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിക്ക് സമീപത്തുവച്ച് ശനിയാഴ്ച രാത്രി റോഡിൽ കിടന്നു ലഭിച്ച രണ്ടരപവന്റെ സ്വർണമാലയാണ് ഉടമസ്ഥനു പൊലീസിന്റെ സാന്നിധ്യത്തിൽ കൈമാറിയത്. അർത്തുങ്കൽ കടവൂങ്കൽ സെബാസ്റ്റ്യന്റെ രണ്ടര പവന്റെ മാലയാണ് ശനിയാഴ്ച രാത്രി അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻസ് ആശുപത്രിക്ക് സമീപംവച്ച് നഷ്ടമായത്. ഈ വിവരം സെബാസ്റ്റ്യൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. കളഞ്ഞുകിട്ടിയ സ്വർണമാല പൊലീസിനു കൈമാറാൻ പോകുന്നതിനിടെയാണ് സെബാസ്റ്റ്യന്റെ സ്വർണമാലയാണെന്ന് ആന്റണി​ അറിഞ്ഞത്.