മുഹമ്മ : സ്നേഹത്തിൽ ചാലിച്ച സേവന പ്രവർത്തനങ്ങളിലൂടെ ജനമനസുകളിൽ ഇടം നേടിയ ക്ലബ് ആണ് സൗഹ്യദ വേദി വായനശാലയെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. കായിപ്പുറം സൗഹൃദ വേദി വായനശാലയുടെ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ധനരാജ് മുഹമ്മ, ടി.കെ ശശിധരപ്പണിക്കർ, അനൗൺസർ സി.പി ഷാജി എന്നിവരെ മന്ത്രി ആദരിച്ചു. പ്രസിഡന്റ് ടി. കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. എ എ ഷുക്കൂർ, മാത്യു ജോസഫ്, സ്വപ്ന ഷാബു , ശ്രീജിത്ത് പരമേശ്വരൻ, ലൈലാ ഷാജി, സി. ഡി വിശ്വനാഥൻ, വിനോമ്മരാജു, എസ്.ടി റെജി , ആർ .വിനോദ്, എസ്. അജയകുമാർ എന്നിവർ സംസാരിച്ചു.