കറ്റാനം : പോപ്പ് പയസ് ഇലവൺ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാലിന്യമുക്ത മഴക്കാല പദ്ധതിയുടെ ഭാഗമായി ഹരിതകർമ്മസേനാംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ സി.ടി.വർഗീസ് പദ്ധതി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജ്യോതി മറിയം എബ്രഹാം അദ്ധ്യക്ഷയായി. ഹരിത കർമ്മ സേന പ്രസിഡന്റ് രേവമ്മ, പ്രശോഭ, ഷൈലജ, പത്മാവതി, സരസ്വതി, വോളണ്ടിയർ ലീഡർമാരായ ധനശ്രീ ധനരത്നൻ, അബിയ തോമസ് എന്നിവർ സംസാരിച്ചു. ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച പ്ലാസ്റ്റിക്കും പാഴ്വസ്തുക്കളും ഹരിതകർമ്മ സേനയ്ക്ക് കൈമാറി.