1

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ 4250-ാം നമ്പർ ചമ്പക്കുളം ഈസ്റ്റ് ശാഖയിൽ നടന്ന പഠനോപകരണ വിതരണം യൂണിയൻ കൺവീനർ അഡ്വ.സുപ്രമോദം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ അനിൽകുമാർ അദ്ധ്യക്ഷനായി.സി.പ്രദീപ് അമ്പലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ സന്തോഷ് വേണാട്, ശാഖായോഗം ഭാരവാഹികൾ, വനിതാസംഘം യൂണിറ്റ് അംഗങ്ങൾ യൂത്ത് മൂവ്മെന്റ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി മനീഷ് സ്വാഗതം പറഞ്ഞു.