dwqer

മുഹമ്മ : ഒരു ലക്ഷം കർഷക സമിതിയുടെ സംസ്ഥാന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ജൂൺ മാസത്തിൽ ഒരു ലക്ഷം കർഷക പ്രതിനിധികളെ പങ്കെടുപ്പിച്ച് പെൻഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളെപ്പറ്റി സംസാരിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് സി.കെ.ഷാജി മോഹൻ മുഖ്യപ്രഭാഷണം നടത്തി. യുവ കർഷക സമിതി സംസ്ഥാന പ്രസിഡന്റ് കെ.പി.ബൈജു അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.സാജുമോൻ, കെ.എഫ്.മാത്യു , ബിന്ദു ചുനക്കര , വിജയകുമാരി, ജാനകി പരിയാരം, സി.സി.കുട്ടൻ, സുരേഷ് കറുകച്ചാൽ, ശിവശങ്കരൻ എന്നിവർ സംസാരിച്ചു.