ullas

കുട്ടനാട് : കെ.എസ്.ആർ.ടി.സി ബസിന് പിന്നിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കൈനകരി തോട്ടുവാത്തല പത്താം വാർഡിൽ കോമർത്തുശ്ശേരി വീട്ടിൽ ഉത്തമന്റെ മകൻ ഉല്ലാസ് (32) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പള്ളാത്തുരുത്തി ഒന്നാംകര പാലത്തിന് സമീപം ഉല്ലാസ് സഞ്ചരിച്ച ബൈക്ക് ബസിന് പിന്നിലിടിച്ചായിരുന്നു അപകടം. റോഡിൽ തെറിച്ച് വീണ്

തലയ്ക്ക് പരിക്കേറ്റ ഉല്ലാസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.

സംസ്ക്കാരം നടത്തി. മാതാവ്: രാജേശ്വരി. ഭാര്യ: ഗിഞ്ചു.