അമ്പലപ്പുഴ : വർഷ സ്കൂൾ ഒഫ് മാർഷ്യൽ ആർട്ട്സിന്റെ വാർഷികവും ബ്ളാക്ക് ബെൽറ്റ് , വിദ്യാഭ്യാസ അവാർഡ് ദാനവും സംഘടിപ്പിച്ചു. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാനം അമ്പലപ്പുഴ എസ്.ഐ ഹരിദാസും കരാട്ടെ ഇൻസ്ട്രക്ടേഴ്സിനുള്ള ഐ.ഡി കാർഡ് വിതരണം പെരുമ്പാവൂർ എക്സൈസ് സി.ഐ എസ്.ബിനുവും സർട്ടിഫിക്കറ്റ് വിതരണം കേരള കരാട്ടെ അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹൻഷി ആർ.സുരാജും നിർവഹിച്ചു. എം.കെ. പ്രതാപൻ, അനിറ്റ് മരിയ സജി എന്നിവർ പ്രസംഗിച്ചു. കരാട്ടെ സ്കൂൾ ചീഫ് വിനോദ് സ്വാഗതവും സെക്രട്ടറി സിബി പോൾ നന്ദിയും പറഞ്ഞു.