ambala

അമ്പലപ്പുഴ : ടാഗോർ കലാ കേന്ദ്രം കരുമാടിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ടാഗോർ കലാകേന്ദ്രം അങ്കണത്തിൽ കൂടിയ യോഗം രണ്ടാം വാർഡ് മെമ്പർ റീനാ മതികുമാർ ഉദ്ഘാടനം ചെയ്തു. കലാകേന്ദ്രം പ്രസിഡന്റ് കെ.ഉദയഭാനു അദ്ധ്യക്ഷനായി. കരുമാടി മോഹൻ,ചമ്പക്കുളം രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എൽ.കെ.ജി മുതൽ പ്ലസ് ടു വരെ പഠിക്കുന്ന എഴുപതോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ.കെ. കുമാരപിള്ള സ്മാരക സ്ക്കൂളിലെ അദ്ധ്യാപകൻ സജിയെ ആദരിച്ചു. ശ്യാംകുമാർ , എസ്. മതികുമാർ എന്നിവർ സംസാരിച്ചു.