ആലപ്പുഴ: ആറാട്ടുവഴി വാർഡിൽ പുതുതായി രൂപീകരിച്ച ജീവനം റെസിഡന്റ്‌സ് അസോസിയേഷന്റെ ഉദ്ഘാടനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.കെ.ജയമ്മ മുഖ്യപ്രഭാഷണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് ബി.ജയദേവ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ഡി.പി.മധു അവാർഡ് വിതരണം നടത്തി. യുണൈറ്റഡ് കയർ എം.ഡി.വിഷ്ണു രാജ് ഭൂപതി പഠനോപകരണങ്ങളുടെ വിതരണം നടത്തി. സാൻ ജോസ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ.സെബാസ്റ്റ്യൻ കോയിപ്പറമ്പിൽ ഹൗസ് നമ്പറിംഗ് ഉദ്ഘാടനം നിർവഹിച്ചു. അസോ.സെക്രട്ടറി രതീഷ് സ്വാഗതവും അഭിലാഷ് നന്ദിയും പറഞ്ഞു.