ആലപ്പുഴ: കുടുംബശ്രീ അരങ്ങ് ജില്ലാ കലോത്സവം ഇന്ന് പുന്നപ്ര അറവുകാട് സ്‌കൂളിൽ നടക്കും. കുടുംബശ്രീ അയൽക്കൂട്ടം, ഓക്‌സിലറി വിഭാഗങ്ങളിലാണ് മത്സരങ്ങൾ. രചന മത്സരങ്ങൾ ഉൾപ്പെടെ മൂന്ന് വേദികളിലായി എ.ഡി.എസ്, ബ്ലോക്ക് ക്ലസ്റ്റർ എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 600 ഓളം കലാകാരികൾ പങ്കെടുക്കും. ജൂൺ 7, 8, 9 തീയതികളിൽ കാസർകോടാണ് സംസ്ഥാനതല മത്സരങ്ങൾ നടക്കുന്നത്.