ആലപ്പുഴ: കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് സ്കാറ്റേ‌ർഡ് വിഭാഗം തൊഴിലാളികൾക്ക് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് മുഖേന അന്ത്യോദയ ശ്രമക് സുരക്ഷ യോജന എന്ന അപകട ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ അവസരം. വാർഷിക പ്രീമിയമായ 499 രൂപയ്ക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും 289 രൂപയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ കവറേജും ലഭിക്കും. വിശദവിവരങ്ങൾക്ക് പോസ്റ്റോഫീസുമായി ബന്ധപ്പെടണമെന്ന് കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ അറിയിച്ചു.