അമ്പലപ്പുഴ: കേരളത്തിലെ വ്യാപാരങ്ങളെയും വ്യാപാരികളെയും ഇല്ലായ്മ ചെയ്യുന്ന കരിനിയമങ്ങൾ പൊളിച്ചെഴുതണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അമ്പലപ്പുഴ വളഞ്ഞവഴി യൂണിറ്റ് വാർഷിക സമ്മേളന ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജു അപ്സര. വളഞ്ഞവഴി യൂണിറ്റ് പ്രസിഡന്റ് അഷറഫ് പ്ലാമ്മൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ജേക്കബ് ജോൺ മുഖ്യപ്രഭാഷണം നടത്തി. ജില്ലാവൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം വിഷയാവതരണം നടത്തി. വ്യാപാരികളുടെ മക്കളിൽ ഉന്നത വിദ്യാഭാസം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ അമ്പലപ്പുഴ ഡിവൈ.എസ്. പി കെ.ജി. അനീഷ് നിർവഹിച്ചു. എസ്. എസ്. എൽ. സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ ജില്ലാ വൈസ് പ്രസിഡന്റ് എ.കെ.ഷംസുദ്ദീൻ, രാജു അപ്സര എന്നിവർ ചേർന്ന് വിതരണം ചെയ്തു. മംഗളാനന്ദൻ ,ഇബ്രാഹിം കുട്ടി , എ. കെ .ഷംസുദ്ദീൻ,പ്രദീപ് , തങ്കച്ചൻ തോമസ്, ലാലിച്ചൻ കഞ്ഞിപ്പാടം, അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. ഇബ്രാഹിം കുട്ടി കണക്കും ,എ.കെ. ഷംസുദ്ദിൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.പുതിയ ഭാരവാഹികളായി അഷറഫ് പ്ലാമ്മൂട്ടിൽ (പ്രസിഡന്റ്), എ.കെ.ഷംസുദിൻ , അബ്ദുൾ സലാം, ഹരികുമാർ കഞ്ഞിപ്പാടം (വൈസ് പ്രസിഡന്റുമാർ),മംഗളാനന്ദൻ പുലരി (ജനറൽ സെക്രട്ടറി),ലാലിച്ചൻ കഞ്ഞിപ്പാടം അപ്പുക്കുട്ടൻ, ഉബൈദ് നന്ദിയാട് (ജോയിന്റ് സെക്രട്ടറിമാർ),ഇബ്രാഹിം കുട്ടിവിളക്കേഴം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.